
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം
ഇന്ന് രാവിലെ 10 മണി മുതൽ ആണ് ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത്
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ ആണ് ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത്. പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടും അലോട്ട്മെന്റിൽ സീറ്റ് കിട്ടാത്തവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ കഴിയും.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in/-
പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റുകളെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും .
CATEGORIES News