
ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട്
- ഇന്ത്യയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ മാർക്‌സിയൻ രീതിയിൽ കാര്യങ്ങൾ പഠിച്ചാണ് പാർട്ടി കോൺഗ്രസ് രേഖ തയാറാക്കിയത്
കൊല്ലം :ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്നും ഈ വിഷയത്തിൽ തനിക്കും അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നില്ലെന്നും സിപിഎം കോഓഡിനേറ്ററും പി.ബി അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞു.

ഇന്ത്യയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ മാർക്‌സിയൻ രീതിയിൽ കാര്യങ്ങൾ പഠിച്ചാണ് പാർട്ടി കോൺഗ്രസ് രേഖ തയാറാക്കിയത്. മോദി സർക്കാർ നവനാസിസത്തിലേക്ക് പോകുന്നുവെന്നും അത് പ്രതിരോധിക്കണമെന്നുമാണ് പാർട്ടി കോൺഗ്രസ് രേഖയിലുള്ളത്. ഇതിലെവിടെയാണ് വെള്ളം ചേർത്തതെന്ന് പറയാൻ വിമർശകൾക്ക് കഴിയണമെന്നും കാരാട്ട് വ്യക്തമാക്കി .