
ഫെഫ്‌കയെന്നാൽ ബി. ഉണ്ണികൃഷ്ണൻ അല്ലെന്ന് ആഷിഖ് അബു
- ഫെഫ്‌കയിലും വിയോജിപ്പ്, പ്രശ്നങ്ങൾ തലപൊക്കുന്നു
കൊച്ചി :മലയാള സിനിമയിലെ അമ്മ സംഘടനയിലെ രാജിയും പിരിച്ചു വിടലുകൾക്കും പിന്നാലെ ഫെഫ്കയിലും പൊട്ടിത്തെറി.
ഇപ്പോഴുള്ള നേതൃത്വത്തിനെതിരെ രംഗത്തെത്തി നടനും സംവിധായകനുമായ ആഷിഖ് അബു. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണനല്ലെന്നും ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമെന്നും നയ രൂപീകരണ സമിതിയിൽ നിന്നും അദ്ദേഹത്തെ മാറ്റണമെന്നും ആഷിഖ് അബു ഉന്നയിച്ചു. താര സംഘടനയ്ക്ക് പുറകെ ഫെഫ്കയിലും ഉടലെടുത്ത പ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
CATEGORIES News