
ഫെബ്രുവരിയിലെ റേഷൻ മാർച്ച് മൂന്ന് വരെ ലഭിക്കും
- മാർച്ച് നാലിന് റേഷൻ കട അവധി
തിരുവനന്തപുരം :ഫെബ്രുവരി മാസത്തെ റേഷൻ മാർച്ച് മൂന്ന് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് നാലിന് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. മാർച്ച് അഞ്ച് മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

ഫെബ്രുവരിയിൽ റേഷൻ കൈപ്പറ്റാനുള്ള എല്ലാ റേഷൻ കാർഡ് ഉടമകളും മാർച്ച് മൂന്നിനകം വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
CATEGORIES News