
ഫെബ്രുവരി രണ്ടിന് കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാകും
- എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും
കുവൈത്ത് സിറ്റി:കുവൈത്തിൽ ഫെബ്രുവരി രണ്ടിന് ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാവും. ആഘോഷങ്ങൾ ആരംഭിക്കുന്നത് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ്.

എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കും. പ്രധാന മന്ത്രി ശൈഖ് അഹമ്മദ് അബ്‌ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഫെബ്രുവരി 25ന് കുവൈത്തിൽ ദേശീയ ദിനവും 26ന് വിമോചന ദിനവും ആഘോഷിക്കും