
ഫെയ്ഞ്ചൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദമാകും
ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം.
പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു.
പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫെയ്ഞ്ചൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഫിൻജാൽ കരതൊട്ട പുതുച്ചേരിയെ പ്രളയത്തിൽ മുക്കി റെക്കോർഡ് മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 50 സെൻറിമീറ്ററും കടന്ന ദുരിതപ്പെയ്ത്‌തിൽ, പ്രധാന ബസ് ഡിപ്പോയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.
CATEGORIES News