
ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാർക്ക് നിയന്ത്രണവുമായി മെറ്റ
- പുതിയ ടീൻ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചു
പുതിയ മാറ്റവുമായി ടീൻ അക്കൗണ്ട്സ് ഫീച്ചർ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. നേരത്തെ ഇൻസ്റ്റഗ്രാമിലും ടീൻ അക്കൗണ്ട്സ് ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, പാരന്റൽ കൺട്രോൾ ഫീച്ചറുകളും ഉൾപ്പെടുന്നതാണ് ടീൻ അക്കൗണ്ട് ഫീച്ചർ.

ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ‘കിഡ്സ് ഓൺലൈൻ സേഫ്റ്റി ആക്ട്’, ചിൽഡ്രൻ ആൻഡ് ടീൻ ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് തുടങ്ങിയ നിയമങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ യുഎസിൽ നടക്കുന്നതിനിടെയാണ് മെറ്റയുടെ പുത്തൻ നീക്കം.
CATEGORIES News
TAGS meta