
ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ പട്ടികയിൽ ഇടംപിടിച്ച് നടി അപർണ ബാലമുരളി
- എൻ്റർടെയ്ൻമെന്റ് വിഭാഗത്തിലാണ് അപർണ ബാലമുരളി പട്ടികയിൽ ഇടം നേടിയത്
ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ പട്ടികയിൽ ഇടംപിടിച്ച് നടി അപർണ ബാലമുരളി. നടി ഇടംപിടിച്ചത് 30 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ്. എൻ്റർടെയ്ൻമെന്റ് വിഭാഗത്തിലാണ് അപർണ ബാലമുരളി പട്ടികയിൽ ഇടം നേടിയത്.പട്ടികയിൽ അപർണയെ കൂടാതെ കേരളത്തിൽ നിന്നുള്ള രണ്ടു സംരംഭകരും ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ അഗ്രിടെക് മേഖലയിൽ പ്രവർത്തിക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എംഡിയുമായ ദേവൻ ചന്ദ്രശേഖരൻ, ഇക്കോ ഫ്രണ്ട്ലി പാത്രങ്ങളുണ്ടാക്കുന്ന ക്വാഡ്രാറ്റ് എന്ന കമ്പനിയുടെ സിഇഒ റിഷഭ് സൂരി എന്നിവരാണ് ഇടംപിടിച്ചത്.

അതേസമയം അപർണയെ ഫോബ്സ് ഇന്ത്യ പട്ടികയിൽ ഉൾപ്പെടുത്തിയത് ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്. ധനുഷ് നായകനായ രായൻ, ആസിഫ് അലിക്കൊപ്പം അഭിനയിച്ച കിഷ്‌കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്. കിഷ്കിന്ധ കാണ്ഡത്തിന് പിന്നാലെ അപർണ നായികയായെത്തിയ രുധിരവും ശ്രദ്ധിക്കപ്പെട്ടിരുന്നു.