ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

  • പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.ഇന്നലെ അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട് .

കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ ഇന്നലെ ഉണ്ടായില്ല. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു .കഴിഞ്ഞ ദിവസം വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. തുടർന്ന് മെക്കാനിക്കൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )