
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെതുടർന്നു കേരളത്തിലും മഴയ്ക്കു സാധ്യത. ഇന്നലെ രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളിൽ ശക്തിപ്പെട്ട് ഇന്ത്യൻ തീരത്തേക്കെത്താമെന്നാണ് നിഗമനം.
വെള്ളിയാഴ്ചയോടെ കേരളത്തിൽ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ന്യൂനമർദം ബുധനാഴ്ച തമിഴ്നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തിൽ മഴ പ്രതീക്ഷിക്കുന്നത്.
CATEGORIES News