
ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ
- 15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത്
ഗാസ :മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. 15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത്.മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് നൽകാത്തതിനെത്തുടർന്ന് വെടിനിർത്തൽ അനിശ്ചിത്വത്തിലായിരുന്നു.

ആറാഴ്ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിൽ 33 ബന്ദികളിൽ മൂന്ന് പേരെയാണ് ഇന്ന് കൈമാറേണ്ടിയിരുന്നത്. പട്ടിക വൈകുന്നത് സാങ്കേതിക കാരണങ്ങൾ കാരണമാണ് എന്നായിരുന്നു ഹമാസിന്റെ വിശദീകരണം
CATEGORIES News