
ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
- ജൂനിയർ ആർട്ടിസ്റ്റാണ് ഇയാൾക്കെതിരെ പരാതി നൽകിയത്
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി നടൻ സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നുമാണ് കോടതിയുടെ നിർദേശം.

ജൂനിയർ ആർട്ടിസ്റ്റാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ആലുവയിലെ വീട്ടിൽ വച്ചും, റിസോർട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിക്ക് പിന്നാലെ കേസെടുത്തത് അടിമാലി പോലീസാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഫോൺ വഴി യുവതിയിൽ നിന്ന് വിവരങ്ങളെടുത്ത ശേഷമാണ്.
CATEGORIES News