
ബസിലെ തിരക്കിനിടയിൽ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
- മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
കൊണ്ടോട്ടി:ബസിൽ തിരക്കിനിടയിൽ കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യിൽ സബാഹാ(30)ആണ് പിടിയിലായത്.സെപ്റ്റംബർ രണ്ടിനാണ് സംഭവം നടന്നത് . കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെ പാദസരം ഇയാൾ ഊരിയെടുക്കുകയായിരുന്നു.

വയനാട് പോലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇൻസ്പെക്ടർ പി.എം. ഷമീറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ആന്റി തെഫ്റ്റ് സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ എസ്.കെ. പ്രിയൻ, എ.എസ്.ഐ ശശികുമാർ അമ്പാളി, സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യൻ, മുസ്തഫ, രതീഷ്, ഋഷികേശ്, അമർനാഥ്, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
CATEGORIES News