
ബഹിരാകാശത്ത് പയർ മുളപ്പിക്കാൻ ഐ.എസ്.ആർ.ഒ
- പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക
ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഡിസംബർ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക. പോയെം അഥവാ പി.എസ്.എൽ.വി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ ( PSLV Orbital Experiment Module- POEM) എന്നാണ് ഇങ്ങനെ റോക്കറ്റ് ഭാഗങ്ങൾ പുനരുപയോഗിക്കുന്നതിനെ വിളിക്കുന്നത്. ഇത്തവണ ബഹിരാകാശത്ത് ഉപഗ്രങ്ങൾ എത്തിച്ചതിന് ശേഷം റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിൻ്റെ ഭാഗങ്ങളാണ് ഇതിനായി വീണ്ടുമുപയോഗിക്കുന്നത്.ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഡിസംബർ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്.

പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക. പോയെം അഥവാ പി.എസ്.എൽ.വി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ ( PSLV Orbital Experiment Module- POEM) ഇങ്ങനെ റോക്കറ്റ് ഭാഗങ്ങൾ പുനരുപയോഗിക്കുന്നതിനെ വിളിക്കുന്നത്. ഇത്തവണ ബഹിരാകാശത്ത് ഉപഗ്രങ്ങൾ എത്തിച്ചതിന് ശേഷം റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിന്റെ ഭാഗങ്ങളാണ് ഇതിനായി വീണ്ടുമുപയോഗിക്കുന്നത്.അതുകൊണ്ട് ഇതിനെ പോയം-4 (POEM-4 ) എന്നാണ് ഐഎസ്ആർഒ വിശേഷിപ്പിക്കുന്നത്. വിത്ത് മുളപ്പിക്കുന്നതിന് പുറമെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പോയം-4ൽ ഘടിപ്പിച്ചിട്ടുണ്ട്. റോക്കറ്റിൽ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.ബഹിരാകാശത്ത് വെച്ച് രണ്ട് യൂണിറ്റുകൾ തമ്മിൽ യോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള സ്പെഡെക്സ് പരീക്ഷണം നടത്താനുള്ള ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ്. ഇവയെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം ബാക്കിയാകുന്ന റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിലാണ് മറ്റ് പരീക്ഷണങ്ങൾ നടക്കുക.