ബഹ്റൈനിൽ ശൈത്യം കനക്കുന്നു

ബഹ്റൈനിൽ ശൈത്യം കനക്കുന്നു

  • ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ്

മനാമ:ബഹ്റൈനിൽ ശൈത്യം ശക്തമാവുന്നു. താപനില രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ക്രമാതീതമായി കുറയുകയാണ്. ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ്.

റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സസ് റേസിങ് ക്ലബിലാണ് ഇത് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ കാറ്റിന്റെ സാന്നിധ്യവുമുള്ളതിനാൽ വലിയ രീതിയിൽ തണുപ്പ് അനുഭവപ്പെടുന്നുമുണ്ട്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും 15 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )