
ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ
- ആൾ കേരള ബാർ, ഹോട്ടൽ തൊഴിലാളി അസോസിയേഷൻ സി.ഐ.ടി യു വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്.
എറണാകുളം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ.ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് തൊഴിലാളികളോട് കൂടിയാലോചനയും കൃത്യമായ പഠനവും നടത്താതെയെന്ന് ആക്ഷേപം. ആൾ കേരള ബാർ, ഹോട്ടൽ തൊഴിലാളി അസോസിയേഷൻ സി.ഐ.ടി യു വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഇടത് തൊഴിലാളി സംഘടനയുടെ വാദം .ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണാവശ്യം.

ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ച് വിശദീകരണം തേടി.സർക്കാർ തീരുമാനം ഏകപക്ഷീയമാണ് .ചിലരെ മാത്രം തൃപ്തിപ്പെടുത്തുന്നതിനായി ഉദാരമായ സമീപനമാണ് ബാർ സമയവർധനയിൽ സർക്കാർ സ്വീകരിച്ചത് .പൊതു ജനാരോഗ്യം പാടെ അവഗണിച്ചു.മേഖലയിൽ കുറഞ്ഞ വേതനം പോലും ലഭ്യമല്ല. രാഷ്ട്രീയ പ്രേരിതമായ നയങ്ങൾ പൗരന്മാരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും സി.ഐ.ടി യു നൽകിയ ഹർജിയിൽ വാദമുണ്ട്.
