ബാലചന്ദ്രമേനോനെതിരേ                     ലൈംഗിക പീഡന പരാതി

ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി

  • നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ആലുവ സ്വദേശിനിയായ നടി പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. പരാതി ഡിജിപിക്കും കൈമാറിയിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്.

ഭയം കാരണമാണ് ഇത്രയും നാൾ പറയാതിരുന്നതെന്ന് നടി പറയുന്നു. നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
നേരത്തേ സമൂഹ മാധ്യമങ്ങളിൽകൂടി അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോൻ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയും ഡിജിപിക്ക് പരാതി നൽകിയിരുന്നു

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )