
ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെ-ശശി തരൂർ
- പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്ത് വന്നു
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയുടെ അഭിമുഖ വിവാദമാവുമ്പോൾ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പോഡ്‌കാസ്റ്റിൻ്റെ പൂർണ്ണരൂപം പുറത്തിറങ്ങിയിരിയ്ക്കുകയാണ്. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്ന് തരൂർ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. ബിജെപി തന്റെ ഓപ്ഷനല്ല. തൻ്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല ബിജെപിയെന്നും ഇക്കാരത്തിൽ ഹിമന്ത ബിശ്വ ശർമ്മയടക്കം ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.

ഓരോ പാർട്ടിക്കും സ്വന്തം ചരിത്രമുണ്ട്. പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാൻ അധികാരമുണ്ട്. കോൺഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹന് സിങ്ങുമാണെന്നും ശശി തരൂർ വ്യക്തമാക്കി.