
ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും
- സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു
തിരുവനന്തപുരം:ഇനി മുതൽ സംസ്ഥാന ബിജെപിയെ രാജീവ് ചന്ദ്രശേഖർ നയിക്കും.രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിൻ്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രൾഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്.ഇന്നലെയാണ് നേതാക്കളുടെ സാന്നിധ്യത്തിൽ രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.