
ബിഡിഎസ് വിദ്യാർഥിയായുടെ മരണം ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
- അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അസോഷ്യേറ്റ് പ്രഫസർ ഡോ.സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ:അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. നെടുമങ്ങാട് ഉഴമലയ്ക്കൽ തടത്തരികത്ത് വീട്ടിൽ ആർ.എൽ.നിതിൻ രാജാണ് (23) മരിച്ചത്. അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അസോഷ്യേറ്റ് പ്രഫസർ ഡോ.സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അധ്യാപകരുടെ ഭാഗത്ത് നിന്ന് നിതിൻ രാജ് ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.ഇതിന്റെ ഭാഗമായാണ് അന്വേഷണ വിധേയമായി അധ്യാപകരെ സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. കോളജ് രൂപീകരിച്ച അന്വേഷണ സമിതി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
CATEGORIES News
