ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സച്ചിൻ ടെണ്ടുൽകറിന്

  • ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് ബിസിസിഐ

മുംബൈ:ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സച്ചിൻ ടെണ്ടുൽകറിന്. 1989ൽ പതിനാറാം വയസ്സിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയത് മുതൽ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് ബിസിസിഐ അറിയിച്ചു.

ബിസിസിഐ വാർഷിക യോഗത്തിൽ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റൻ സി.കെ. നായിഡുവിന്റെ പേരിലുള്ള പുരസ്കാരം നേടുന്ന 31-ാംമത്തെ ആളാണ് സച്ചിൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )