ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്

ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്

  • നേട്ടം കെയ്റോസ് എന്ന നോവലിന്
  • ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരി

ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. 1986 ൽ ഈസ്റ്റ് ബെർലിനിൽ ബസിൽ കണ്ടുമുട്ടുന്ന 19 വയസ്സുള്ള വിദ്യാർഥിയും 50 വയസ്സുള്ള വിവാഹിതനും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയതാണ് ‘കെയ്റോസ്’.

ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ് ഇവർ . മിഖായേൽ ഹോഫ്മാനാണ് കൃതി ഇം​ഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. ഇരുവർക്കും 50,000 പൗണ്ട് (53 ലക്ഷം) ബുക്കർ സമ്മാനമായി ലഭിക്കും. രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ പരിഭാഷകനാണ് ഹോഫ്മാൻ. ബർലിൻ മതിലിന്റെ തകർക്കലും അപ്പോഴത്തെ ജർമനിയിലെ ജീവിത സാഹചര്യങ്ങളുമാണ് നോവലിന്റെ പശ്ചാത്തലം.

ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച കൃതികൾക്കാണ് ബുക്കർ പുരസ്‌കാരം നൽകുന്നത് . നോട്ട് എ റിവര്‍, മാറ്റര്‍ 2-10, ക്രൂക്കെഡ് പ്ലോ, ദ ഡീറ്റെയ്ല്‍സ്, വാട്ട്‌ ഐ വുഡ് റാതര്‍ നോട്ട് തിങ്ക് എബൗട്ട് എന്നിവയാണ് ചുരുക്കപ്പട്ടികയിലെത്തിയ മറ്റ് കൃതികള്‍.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )