
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
- തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു
കൊൽക്കൊത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ, 2000 മുതൽ 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നു.

2011 തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടശേഷം 2015 ലാണ് ബുദ്ധദേബ് സിപിഎം പോളിറ്റ്ബ്യൂറോയിൽനിന്നും കേന്ദ്ര കമ്മിറ്റിയിൽനിന്നും ഇറങ്ങുന്നത്. 2000-ൽ പാർട്ടിയിലെ മുതിർന്ന നേതാവ് ജ്യോതി ബസുവിൽ നിന്നാണ് പശ്ചിമ ബംഗാളിൻ്റെ മുഖ്യമന്ത്രി സ്ഥാനം ബുദ്ധദേബ് ഏറ്റെടുത്തത്. കുപ്രസിദ്ധമായ നന്ദിഗ്രാം, സിങ്കൂർ വെടിവയ്പ്‌പുകൾ ഉണ്ടായത് ബുദ്ധദേബ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു.