
ബുൾഡോസർ രാജ്; ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
- അനധികൃതമായി വീടുകൾ പൊളിച്ചതിലാണ് വിമർശനം
ന്യൂഡൽഹി :ബുൾഡോസർ രാജിൽ യുപി സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. 2019ൽ മഹാരാജ് ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതിയുടെ വിമർശനം.

അനധികൃതമായി വീടു പൊളിച്ചതിന് പരാതിക്കാരന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാനാകില്ലെന്നും യുപി സർക്കാരിനോട് കോടതി പറഞ്ഞു.
