
ബേപ്പൂരിൽ സജീവമാകാൻ അൻവറിന് യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശം
- ബേപ്പൂരിൽ മത്സരിക്കണമെന്ന് കോഴിക്കോട് ഡിസിസിയും അൻവറിന് മേൽ സമ്മർദം ചെലുത്തിയെന്നാണ് സൂചന
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ കോഴിക്കോട് ബേപ്പൂരിൽ മത്സരിക്കണമെന്ന നിർദേശവുമായി യുഡിഎഫ് നേതൃത്വം. മണ്ഡലത്തിൽ സജീവമാകാൻ അൻവറിന് യുഡിഎഫ് നേതൃത്വം നിർദ്ദേശം നൽകി.

ബേപ്പൂരിൽ മത്സരിക്കണമെന്ന് കോഴിക്കോട് ഡിസിസിയും അൻവറിന് മേൽ സമ്മർദം ചെലുത്തിയെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ മത്സരിച്ചാൽ കോഴിക്കോട് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
CATEGORIES News
