
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
- മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ് ആണ് മരിച്ചത്
മലപ്പുറം:കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ് (25) ആണ് മരിച്ചത്.

സുഗിഷ്ണുവും സുഹൃത്തും കോഴിക്കോടു നിന്ന് ജോലി കഴിഞ്ഞ് കൊണ്ടോട്ടിയിലേയ്ക്കു മടങ്ങവെയാണ് അപകടം നടന്നത്. ഇവരുടെ ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. അപകടത്തിൽ സുഗിഷ്ണുവിന്റെ സുഹൃത്തിന് പരുക്കേറ്റു. ഇയാൾ ആശുപത്രയിൽ ചികിത്സയിലാണ്.
CATEGORIES News