
ബോംബ് ഭീഷണി; എയർ ഇന്ത്യ കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കി
- നിരന്തരമായുള്ള ഭീഷണികളെല്ലാം വ്യാജമാണെന്നും കമ്പനി പറഞ്ഞു
ഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കി. ഡൽഹി-ചിക്കാഗോ വിമാനമാണ് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി പരിശോധിച്ചത്. എഐ 127-ാം നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിമാനം സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിരന്തരമായുള്ള ഭീഷണികളെല്ലാം വ്യാജമാണെന്നും കമ്പനി പറഞ്ഞു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
CATEGORIES News