‘ബോഗയ്ൻവില്ല’ഒടിടിയിലേക്ക്

‘ബോഗയ്ൻവില്ല’ഒടിടിയിലേക്ക്

  • സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമൽനീരദ് ചിത്രം ബോ ഗയ്ൻവില്ല ഒടിടിയിലേക്ക്. ഒക്ടോബർ 17 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. തിയറ്റർ റിലീസ് കഴിഞ്ഞ് 57 ദിനങ്ങൾക്കിപ്പുറമാണ് ചിത്രം ഒടിടിയിൽ എത്തുക. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ ഡിസംബർ 13 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

ക്രൈം ത്രില്ലർ, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരൻ ലാജോ ജോസും അമൽ നീരദും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും അമൽ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ബോഗയ്ൻവില്ലയ്ക്ക് ഉണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. അവരുടെ പ്രകടനവും പ്രേക്ഷകരുടെ വലിയ കൈയടി നേടിയിരുന്നു. കുഞ്ചാക്കോ ബോബനും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )