
ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
- ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പോലീസ് രേഖപ്പെടുത്തിയത്
കൊച്ചി:നടി ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്‌തു.

ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പോലീസ് രേഖപ്പെടുത്തിയത്. ബോബിക്കായി കോടതിയിൽ മുതിർന്ന അഭിഭാഷകൻ രാമൻപിള്ള ഹാജരായി.
CATEGORIES News