
ബ്രൊക്കോളിയുടെ ഗുണങ്ങൾ പലവിധം
- ബ്രൊക്കോളി കഴിക്കുന്നത് ചർമ്മത്തിനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ഉത്തമമാണ്.
ബ്രൊക്കോളിയുടെ ഗുണങ്ങൾ പലവിധമാണ്. അടുത്തിടെയാണ് ബ്രൊക്കോളിയുടെ ഉപയോഗം കേരളത്തിൽ പ്രചാരത്തിൽ വന്നത്. കാബേജിന്റെ കുടുംബമാണ് ബ്രൊക്കോളിയുടേതും. പ്രധാനമായും രണ്ട് നിറത്തിലാണ് ബ്രൊക്കോളി വിപണിയിൽ ലഭ്യമാവുന്നത്. പച്ച നിറത്തിലും പർപ്പിൾ നിറത്തിലുമാണത്.

പോഷക സമൃദ്ധമായ ബ്രൊക്കോളി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വേവിച്ചും അല്ലാതെയും ബ്രൊക്കോളി കഴിക്കാം.
ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുകയും ശരീരം തണുപ്പിക്കുകയും ചെയ്യാൻ സഹായിക്കും. ഇതിൽ 92 ശതമാനം വെള്ളമാണ് ഉള്ളത്.
ബ്രൊക്കോളി കഴിക്കുന്നത് ചർമ്മത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിന് നല്ല ആരോഗ്യവും തിളക്കവും നൽകാൻ ബ്രൊക്കോളി വളരെ മികച്ചതാണ്.
ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണങ്ങൾ നൽകുന്ന പച്ചക്കറിയാണ് ബ്രൊക്കോളി.

കൂടാതെ കൊളജൻ ഉത്പ്പാദനം വർധിപ്പിക്കാനും ബ്രൊക്കോളി സഹായിക്കും. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാൻ ഉത്തമമാണ്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ബ്രൊക്കോളി. രോഗ പ്രതിരോധശേഷി കൂട്ടാനും ബ്രൊക്കോളി നല്ലതാണ്. പതിവായി ഡയറ്റിൽ ബ്രൊക്കോളി ഉൾപ്പെടുത്തുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് നൽകുക.