
ബ്ലാക്ക് പഞ്ചിങ് വരുന്നു ; ലൈസൻസ് സ്വയം റദ്ദാകും
- ബ്ലാക്ക് പഞ്ചുകൾ നിശ്ചിത എണ്ണം എത്തുന്നതോടെയാണ് ലൈസൻസ് സ്വയം റദ്ദാകുക
തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി പുതിയ ഗതാഗത നിയമമെത്തുന്നു. ഓരോ ഗതാഗത നിയമ ലംഘനത്തിനും ഡ്രൈവിങ് ലൈസൻസിൽ ‘ബ്ലാക്ക് പഞ്ചിങ്’ പതിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ബ്ലാക്ക് പഞ്ചുകൾ നിശ്ചിത എണ്ണം എത്തുന്നതോടെ ലൈസൻസ് സ്വയം റദ്ദാകും. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിച്ച്, ജിയോ ഫെൻസിങ് വഴി നിരീക്ഷിച്ച് അമിതവേഗം കണ്ടെത്തി നടപടിയെടുക്കും.

ടെസ്റ്റ‌് പരിഷ്‌കരിച്ചപ്പോൾ പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരിൽ ഭൂരിപക്ഷവും വിജയിച്ചിരുന്ന സ്ഥാനത്ത് ടെസ്‌റ്റ് കാര്യക്ഷമമായതോടെ വിജയം 50% ആയി കുറഞ്ഞു’ മന്ത്രി ചൂണ്ടിക്കാട്ടി.നിയമം പ്രാബല്യത്തിൽ വരുമ്പോൾ റോഡ് നിയമലംഘനങ്ങൾ കുറയുമെന്നും മന്ത്രി പറഞ്ഞു.
CATEGORIES News