ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് നിർദ്ദേശവുമായി ദുബായ് മുൻസിപാലിറ്റി

ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് നിർദ്ദേശവുമായി ദുബായ് മുൻസിപാലിറ്റി

  • സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ വിഡിയോയിൽ അടിസ്ഥാന നിർദേശങ്ങൾ

ദുബായ് : ഓർഡർ ചെയ്തുവരുത്തി ഭക്ഷണം കഴിക്കുന്നവർക്ക് കർശന നിർദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി. ഡെലിവറി ചെയ്യുന്ന ഭക്ഷണത്തിന്റെറെ സുരക്ഷ ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടാണ് നിർദേശം. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ വിഡിയോയിലാണ് അടിസ്ഥാന നിർദേശങ്ങൾ വ്യക്തമാക്കുന്നത്.

അടുത്തുള്ള റസ്റ്റാറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രദ്ധിക്കുക. ഇതുവഴി പുതിയതും സുരക്ഷിതവുമായ ഭക്ഷണം ആസ്വദിക്കാം. സ്വീകരിക്കുമ്പോൾ ചൂടുള്ള ഭക്ഷണവും തണുത്തതും വേർതിരിച്ച നിലയിലാണെന്ന് ഉറപ്പാക്കുക,പാചകം ചെയ്തതോ ശീതീകരിച്ചതോ ആയ ഭക്ഷണം റൂം താപനിലയിൽ രണ്ടു മണിക്കൂറിലധികം സൂക്ഷിക്കാതിരിക്കുക,റഫ്രിജറേറ്ററിൽ ഭക്ഷണം കൂടുതൽ സമയം സൂക്ഷിക്കാൻ പാടില്ല.

ഭക്ഷണം പാഴാകാതിരിക്കാൻ ആവശ്യമായ അളവിൽ മാത്രം ഓർഡർ ചെയ്യുക.
ചൂടുള്ള ഭക്ഷണങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ഇൻസുലേഷൻ ബോ ക്സുകളിൽ ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് നിലനിർത്താൻ കഴിവു ള്ളതായിരിക്കണമെന്ന് ഉറപ്പിക്കുക. റംസാനിൽ ഭക്ഷണം ഡെലിവറി ചെയ്യുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധന ഉണ്ടായ സാഹചര്യത്തിലാണ് ബോധവത്കരണ നിർദേശങ്ങൾ ഇറക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )