
ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു; പ്രതി ഒളിവിൽ
- ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു. ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്.
പരിക്കേറ്റ സ്വപ്‌നയെയും മകൻ അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ കൈതക്കോണം റോഡിന് സമീപത്തുവച്ചായിരുന്നു അക്രമണം.നിഷാദിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
CATEGORIES News