ഭിന്നശേഷി അധ്യാപക നിയമനം; മാനേജ്മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകൾ

ഭിന്നശേഷി അധ്യാപക നിയമനം; മാനേജ്മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകൾ

  • സംസ്ഥാനത്തെ 1329 മാനേജ്മെന്റുകൾ മാത്രമാണ് ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

തിരുവനന്തപുരം: എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും മാനേജ്മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകൾ.സംസ്ഥാനത്തെ 1329 മാനേജ്മെന്റുകൾ മാത്രമാണ് ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

സംസ്ഥാനത്തെ 4999 മാനേജ്മെന്റുകളിൽ 3670 മാനേജ്മെൻ്റുകൾ ഇതുവരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്ക്. 5129 ഒഴിവുകൾ ഇനിയും റിപ്പോർട്ട് ചെയ്യാനുണ്ട്.സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 1503 ഭിന്നശേഷി വിഭാഗക്കാർക്കാണ് ഇതുവരെയും നിയമനം നൽകിയിട്ടുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )