
ഭൂട്ടാൻ വാഹനക്കടത്ത് പോലീസിന്റെ സഹായം തേടി കസ്റ്റംസ്
- വാഹന ഉടമകളിൽ അമിത് ചക്കാലക്കൽ, മാഹിൻ അൻസാരി എന്നീ രണ്ടു പേരുടെ മൊഴിയാണ് നിലവിൽ രേഖപ്പെടുത്തിയത്
കൊച്ചി: ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തിയെന്ന കേസിൽ പൊലീസിൻറെ സഹായം തേടി കസ്റ്റംസ്. കേരളത്തിൽ എത്തിച്ചെന്ന് സംശയിക്കുന്ന ഇരുനൂറ് വാഹനങ്ങളിൽ 150 എണ്ണത്തിന്റെ രേഖകൾ കസ്റ്റംസ് ശേഖരിച്ചു. കൂടുതൽ വാഹന ഉടമകളുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും.

ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങളിൽ ഇരുനൂറെണ്ണമെങ്കിലും കേരളത്തിലെത്തിയെന്നാണ് കസ്റ്റംസിന്റെ സംശയം. ഇതിൽ 150 വാഹനങ്ങളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. വാഹന ഉടമകളിൽ അമിത് ചക്കാലക്കൽ, മാഹിൻ അൻസാരി എന്നീ രണ്ടു പേരുടെ മൊഴിയാണ് നിലവിൽ രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ മൊഴിയും കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും.
CATEGORIES News
