
ഭൂൽ ഭുലയ്യ’ മൂന്നാം ഭാഗം ട്രെയിലർ എത്തി
- മഞ്ജുളിക എന്ന കഥാപാത്രമായി വിദ്യ ബാലൻ വീണ്ടുമെത്തുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത
ഹൊറർ ചിത്രമായ ‘ഭൂൽ ഭുലയ്യ’ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ എത്തി.ചിത്രത്തിൽ മഞ്ജുളിക എന്ന കഥാപാത്രമായി വിദ്യ ബാലൻ വീണ്ടുമെത്തുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.സിനിമയിലൊരു ഭാഗമാണ് മാധുരി ദീക്ഷിത്തും. രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബാസ്മീ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ, തൃപ്തതി ദിമി, രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി ഹിന്ദിയിൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ശോഭന അവതരിപ്പിച്ച വേഷത്തിൽ വിദ്യ ബാലനായിരുന്നു അഭിനയിച്ചത്. അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തിയപ്പോൾ കാർത്തിക് ആര്യൻ നായകനായി. 2007ൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യയുടെയും 2022 ൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ രണ്ടാം ഭാഗത്തിന്റെയും സീക്വൽ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.