മംഗളൂരു പാതയിൽ ട്രെയിൻ യാത്രാ നിയന്ത്രണം

മംഗളൂരു പാതയിൽ ട്രെയിൻ യാത്രാ നിയന്ത്രണം

  • ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും സമയത്തിൽ മാറ്റം വരുത്തുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു

തിരുവനന്തപുരം: നേത്രാവതി-മംഗളൂരു ജംഗ്ഷൻ സെക്ഷനിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.

മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) 7, 10, 21, 24, 28 ജൂൺ 4, 7 തിയതികളിൽ ഉള്ളാളിൽ നിന്നാകും പുറപ്പെടുക. മംഗളൂരു സെൻട്രൽ- കോഴിക്കോട് എക്സ്പ്രസ് (16610) 8, 11, 22, 25, 29, 5, 8, തിയതികളിൽ ഉള്ളാളിൽ നിന്നാകും പുറപ്പെടുക.

മംഗളൂരു സെൻട്രൽ-നാഗർകോവിൽ പരശുറാം എക്‌സ്പ്രസ് (16649) വെളളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5.35 നും 7, 11, 22, 25, 29 ജൂൺ 5, 8 തിയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 6.35 നുമാകും പുറപ്പെടുക. മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്‌സ്പ്രസ്സ് (16610) വെള്ളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5.55 ന് പുറപ്പെടും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )