
മംഗ്ളുരു – ചെന്നൈ എഗ്മൂർ എക്‌സ്പ്രസിന് 2 ജനറൽ കോച്ചുകൾ കൂടി അനുവദിച്ചു
- രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ സ്ഥിരമായി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ
മലബാറിലെ യാത്രാ പ്രയാസങ്ങൾക്ക് അല്പം ആശ്വാസം. ചെന്നെ- മംഗ്ളുരു എഗ്മൂർ എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 16159/16160) രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ സ്ഥിരമായി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
സെപ്റ്റംബർ നാല് മുതൽ ചെന്നൈയിൽ നിന്നും അഞ്ച് മുതൽ മംഗ്ളൂരിൽ നിന്നും യാത്രക്കാർക്ക് ഈ പുതിയ കോച്ചുകൾ ഉപയോഗിക്കാം. പുതിയ കോച്ചുകൾ അനുവദിക്കുന്നതോടെ, 3- എസി ത്രീ ടയർ കോച്ചുകൾ, 11- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2- സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകൾ, 2- ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയായിരിക്കും ട്രെയിനിലെ കോച്ചുകൾ.
ഉത്തരമലബാറിൽ ജനങ്ങൾ വളരെക്കാലമായി യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഈ സാഹചര്യത്തിൽ, ചെന്നൈ-മംഗ്ളൂരു എക്‌സ്പ്രസിന് കൂടുതൽ കോച്ചുകൾ അനുവദിച്ചത് യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസമാണ്.