
മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
- തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്
കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്‌ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.അലിയാർ അറിയിക്കുകയുണ്ടായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്.

വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്. രാവിലെ 11 മണിയോടെ ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിശദപരിശോധനകൾക്ക് വിധേയമാക്കി. ഡയാലിസിസ് തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
CATEGORIES News