മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്

  • മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലും പീഡനം നടന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്

കൊച്ചി : കൊച്ചി എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. പെൺകുട്ടി കഴിഞ്ഞ ഒരു വർഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശം. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലും പീഡനം നടന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. കുട്ടിയെ ഉപദ്രവിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16-ാം തിയതിയാണ് എളമക്കരയിലെ വാടകവീട്ടിൽ മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം മുറിവുള്ളതായി പരാമർശിക്കപ്പെട്ടിരുന്നു.

തുടർന്ന് വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ഇത് ഗൈനക്കോളജിസ്റ്റിന് കൈമാറുകയും ചെയ്‌തിരുന്നു. അന്തിമ റിപ്പോർട്ടിലാണ് കുട്ടി നേരിട്ടത് കൊടുംക്രൂരതയെന്ന് തെളിയിക്കുന്ന പരാമർശങ്ങളുള്ളത്. സംഭവത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നായിരുന്നു സംഭവത്തിൽ പോലീസിൻ്റെ ആദ്യ നിഗമനം. കുട്ടിയും പിതാവും ജീവനോടെയില്ലാത്തതിനാൽ അന്വേഷണം അതിസങ്കീർണമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )