
മങ്കിപോക്സ് ; ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
- രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് മങ്കിപോക്സിനെ ചൊല്ലി ലോക ആരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
മങ്കിപോക്സ് ലോകവ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് മങ്കിപോക്സിനെ ചൊല്ലി ലോക ആരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്‌ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിചിരിക്കുന്നത്.
രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്തത് കുരങ്ങനിലായതിനാലാണ് രോഗം ഈ പേരിൽ അറിയപ്പെട്ടത് . വൈറസ് ബാധിച്ച കുരങ്ങ്, അണ്ണാൻ, എലി പോലെയുള്ള ജീവികളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകർന്നത്. പനി, തലവേദന, ശരീരം വേദന, ശരീരത്തിൽ കുമിളകൾ പൊന്തുക, എന്നിവയാണ് പ്രധാന ലക്ഷണം. ചിക്കൻപോക്സിന് സമാനമായ പഴുപ്പും വെള്ളവും നിറഞ്ഞ കുമിളകളാണ് ശരീരത്തിൽ വരുക.രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതോടെയാണ് മങ്കിപോക്സ് പിടിപെടുന്നത്.