
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ആവേശം ഏറ്റെടുത്ത് തമിഴ് ആരാധകർ
- ആവേശം ഫഹദ് ഫാസിലിന്റെ ‘വെറിത്തന’മെന്നാണ് പ്രേക്ഷകർ പറയുന്നത്
തമിഴ്നാട്ടിൽ സൂപ്പർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്നു ശേഷം ഹിറ്റടിക്കാൻ ആവേശം. പ്രതീക്ഷ ഒട്ടും തകർക്കാതെ മികച്ച അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നാണ് ആവേശം കണ്ടിറങ്ങുന്ന തമിഴ് പ്രേക്ഷകർ പറയുന്നത്.
ചിത്രം പുറത്തിറങ്ങി മൂന്നാം ദിവസവും നിറഞ്ഞ സദസിലാണ് തിമിഴ്‌നാട്ടിൽ സിനിമ പ്രദർശനം തുടരുന്നത്. ആവേശം ഫഹദ് ഫാസിലിന്റെ ‘വെറിത്തന’മെന്നാണ് പ്രേക്ഷകർ പറയുന്നത്.അൻവർ റഷീദ് എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമമ്മിച്ചത്.
അടുത്തതായി ഇറങ്ങാൻ പോവുന്ന രജിനീകാന്ത്, അമിതാഭ് ബച്ചൻ ചിത്രം വേട്ടയനിലും ഫഹദ് ഫാസിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വേട്ടയനിൽ ഹ്യൂമറസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫഹദ് ഫാസിൽ പറഞ്ഞിരുന്നു.
CATEGORIES Entertainment