
മണിയൂർ ഇ.ബാലൻ അവാർഡ് ഷീലാ ടോമിക്ക് നൽകി
- അനുസ്മരണ സമ്മേളനവും നടന്നു
പയ്യോളി: എഴുത്തുകാരൻ മണിയൂർ ഇ. ബാലന്റെ സ്മരണാർത്ഥം യുവകലാസാഹിതിയും മണിയൂർ ഇ. ബാലൻ ഫൗണ്ടേഷനും ഏർപ്പെടുത്തിയ നവാഗത നോവലിസ്റ്റിനുള്ള പുരസ്സാരം ഷീലാ ടോമിക്ക് സമ്മാനിച്ചു. 11,111 രൂപയും ഫലകവുമാണ് പുരസ്‌കാരം. ഖദീജാ മുംതാസാണ് പുരസ്‌കാരം നൽകിയത്.
‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിനാണ് അവാർഡ്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമാണ് ഈ നോവലെന്ന് ഖദീജാ മുംതാസ് പറഞ്ഞു.

പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. ഡോ. സോമൻ കടലൂർ, കെ. അജിന, ഡോ. ശശികുമാർ പുറമേരി, അഷറഫ് കുരുവട്ടൂർ, ടി. ചന്തു, ഫൗണ്ടേഷൻ ചെയർപേഴ്‌സൺ പി. ജാനകി, പി.പി. സുധീർരാജ്, കെ. ശശിധരൻ, പ്രദീപൻ കണിയാരിക്കൽ, ഷീലാ ടോമി എന്നിവർ സംസാരിച്ചു.
CATEGORIES News