മണ്ണിൻ്റെ ഗുണം നിലനിർത്താനുള്ള ഉല്പന്നവുമായി ഐഐഎസ്ആർ

മണ്ണിൻ്റെ ഗുണം നിലനിർത്താനുള്ള ഉല്പന്നവുമായി ഐഐഎസ്ആർ

  • കുമ്മായത്തിൽ നിന്ന് ജീവാണു വളങ്ങൾ മുൻപ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെയാണ് ഈ ഉൽപന്നങ്ങളും വികസിപ്പിച്ചത്

വെള്ളിമാട്കുന്ന്: മണ്ണിൻ്റെ ജൈവികത നിലനിർത്തി അമ്ല-ക്ഷാരം നിയന്ത്രിച്ച് വിളകൾക്കാവശ്യമായ ജീവാണു വളങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന മൂന്നു ഉൽപന്നങ്ങൾ പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ (ഐഐഎസ്ആർ) കേന്ദ്രം. കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. വി. ശ്രീനിവാസൻ, ഡോ. ആർ. പ്രവീണ, ഡയറക്ട‌ർ ഡോ. ആർ. ദിനേശ്, ഡോ. എസ്.ജെ. ഈപ്പൻ എന്നിവരടങ്ങിയ സംഘമാണ് ഇവ രണ്ടും വികസിപ്പിച്ചത്.

കുമ്മായത്തിൽ നിന്ന് ജീവാണു വളങ്ങൾ നിർമിക്കാൻ ഗവേഷണ സ്ഥാപനം തന്നെ മുൻപ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെയാണ് ഈ ഉൽപന്നങ്ങളും വികസിപ്പിച്ചത്. ബാക്ടോലൈം എന്നാണ് ഇതിന്റെ പേര്.
കുമ്മായവും ജീവാണുക്കളെയും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന രണ്ടാമത്തെ ഉൽപന്നമാണ് ‘ബാക്ടോലൈം’. നേരത്തേ ഇതേ രീതിയിൽ കുമ്മായത്തോടൊപ്പം സൂക്ഷ്മാണുക്കളെ സംയോജിപ്പിച്ച് ട്രൈക്കോലൈം എന്ന ഉൽപന്നം പുറത്തിറക്കിയിരുന്നു. അതിൽ മിത്രകുമിളായ ട്രൈക്കോഡെർമയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ബാക്ടോലൈമിൽ ചെടികൾക്കു ഉപകാരപ്രദമായ ബാക്ടീരിയകളെയാണ് കുമ്മായത്തോടൊപ്പം സംയോജിപ്പിച്ചിരിക്കുന്നത്.

ഇതിലൂടെ ഒരേസമയം തന്നെ മണ്ണിൻ്റെ അമ്ലത നിയന്ത്രിക്കാനും ചെടികൾക്ക് ഉപയോഗപ്രദമായ സ്യൂഡോമോണസ്, ചെടിയുടെ വളർച്ചയെ സഹായിക്കുന്ന റൈസോബാക്ടീരിയ (പിജിപിആർ) തുടങ്ങിയ മിത്ര സൂക്ഷ്മാണുക്കളായ സ്യൂഡോമോണസ്, ചെടിയുടെ വളർച്ചയെ സഹായിക്കുന്ന റൈസോബാക്ടീരിയ (പിജിപിആർ) തുടങ്ങിയ മിത്ര സൂക്ഷ്മാണുക്കളെ ചെടികൾക്ക് ലഭ്യമാക്കാനും സാധിക്കും.

കുമ്മായ പ്രയോഗത്തിനുശേഷം, രണ്ടാഴ്ചക്കുശേഷം മാത്രമേ ഇത്തരം ജീവാണുപ്രയോഗം സാധ്യമാകുകയുള്ളൂ എന്നിടത്താണ് ബാക്ടോലൈമിന്റെ പ്രസക്തി. ഒറ്റ ഉൽപന്നത്തിലൂടെ ഇതുരണ്ടും സാധ്യമാകുന്നതു വഴി സമയനഷ്ടവും കൂലി നഷ്ടവും കർഷകർക്ക് ഒഴിവാക്കാമെന്നതാണ് ഗുണം.

ചെടികൾക്ക് ഉപയോഗപ്രദമായ ബാക്റ്റീരിയകളെ ജിപ്സത്തിനോടൊപ്പം സംയോജിപ്പി ച്ചുള്ള ‘ബാക്ടോജിപ്സം’, മിത്രകുമിളുകളായ ട്രൈക്കോഡെർമ ജിപ്‌സവുമായി ചേർത്ത് ‘ട്രൈക്കോജിപ്സം’ എന്നിവയാണിവ. ഇവരണ്ടും മണ്ണിലെ ലവണാംശം ക്രമീകരിക്കുന്ന തോടൊപ്പം ജീവാണുക്കളെയും ചെടികൾക്ക് അധികമായി നൽകും. ഇതുവഴി ചെടികളുടെ വളർച്ച ത്വരിതപ്പെടാനും ഉൽപാദനക്ഷമത വർധിക്കാനും സഹായകരമാകും. കർഷകരെ സംബന്ധിച്ച് ഒരു ഉൽപന്നത്തിലൂടെ രണ്ടു പ്രവൃത്തികൾ സാധ്യമാകുന്നുവെന്നതാണ് പ്രത്യേകത.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )