
മത്സരിക്കാൻ ഉറച്ച് ബാബുരാജ്; അമ്മ തെരഞ്ഞെടുപ്പ് അന്തിമ ചിത്രം നാളെ
- ശ്വേത മേനോന് മുൻതൂക്കം
കൊച്ചി: താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ . നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. അന്തിമ സ്ഥാനാർഥി പട്ടിക നാല് മണിക്ക് പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുൻതൂക്കം ഉള്ളത്.

ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേർ. പത്രിക നൽകിയെങ്കിലും ജഗദീഷും, ജയൻ ചേർത്തലയും, രവീന്ദ്രനും പിൻമാറിയതായാണ് വിവരം. ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സര തീരുമാനത്തിൽ തന്നെ ഉറച്ച് നിൽകുകയാണ് ബാബുരാജ്.തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15നാണ് .
CATEGORIES News