
മത്സ്യബന്ധന കപ്പൽ നാവികസേനയുടെ അന്തർവാഹിനിയുമായി കൂട്ടിയിടിച്ചു
- ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളിൽ 11 പേരെ ഇതിനകം കണ്ടെത്തി
പനാജി: ഗോവ തീരത്ത് മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയുമായി കൂട്ടിയിടിച്ചു. വ്യാഴാഴ് ചയായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേരെ കാണാതായി. മത്സ്യബന്ധന കപ്പലിലെ രണ്ട് ജീവനക്കാർക്കായി ഇന്ത്യൻ നാവികസേന തിരച്ചിൽ നടത്തുകയാണെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളിൽ 11 പേരെ ഇതിനകം കണ്ടെത്തിയി ഇന്ത്യൻ നേവി അറിയിച്ചു.
CATEGORIES News