
മത്സ്യവിത്ത് നിക്ഷേപം പദ്ധതിക്ക് തുടക്കം
- സിൽവർ പൊമ്പാനോ ഇനത്തിൽപ്പെട്ട 22,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കോവളം: വിഴിഞ്ഞം കടലിലെ കൃത്രിമ പാരിൽ സിൽവർ പൊമ്പാനോ ഇനത്തിൽപ്പെട്ട 22,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നോർത്ത് ഹാർബറിൽ നടന്ന ചടങ്ങ് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. കൃത്രിമ പാരുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സഹായം ലഭ്യമാക്കും. 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുമെന്നും സഹമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിപ്രകാരമാണ് ജില്ലയിലെ തീരക്കടലിൽ സ്ഥാപിച്ച കൃത്രിമ പാരുകളിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്രിമ പാരുകൾ നിക്ഷേപിക്കാനുള്ള പദ്ധതി ആരംഭിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യ ലഭ്യത കൂട്ടുക എന്ന ലക്ഷ്യം കൈവരിക്കാൻ കടലിൽ മത്സ്യവിത്ത് നിക്ഷേപിക്കൽ പദ്ധതിയിലൂടെ സാധ്യമാകും
