
മദ്യം വാങ്ങുവാൻ ഇനി ക്യുവിൽ നിൽക്കേണ്ട;ഓൺലൈൻ വഴി മദ്യം വിൽക്കാൻ ബെവ്കോ
- വാങ്ങുന്ന ആളുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ച ശേഷമേ ഡെലിറി ചെയ്യുന്ന ആൾ മദ്യ വിതരണം നടത്തൂ
തിരുവനന്തപുരം: ഓൺലൈൻ വഴി മദ്യവിൽപനയ്ക്കുള്ള നീക്കം സജീവമാക്കി ബെവ്കോ. സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവിൽപനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. വാങ്ങുന്ന ആളുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ച ശേഷമേ ഡെലിറി ചെയ്യുന്ന ആൾ മദ്യ വിതരണം നടത്തൂ. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ വിതരണ കമ്പനികൾ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ടെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ബെവ്കോ എംഡിയുടെ പ്രതികരണം.

ഓൺലൈൻ വിൽപനയ്ക്കായി ബെവ്കോ പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ട്. പത്ത് ദിവസത്തിനകം അത് തയ്യാറാകും. സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഓൺലൈൻ ഡെലിവറി നടത്തും. അല്ലെങ്കിൽ ഈ ആപ്പിലൂടെ ഉപഭോക്താവിന് ഓർഡർ ചെയ്യാം. ക്യൂവിൽ നിൽക്കാതെ സ്വന്തം നിലയ്ക്ക് മദ്യം വന്ന് കൊണ്ടുപോകേണ്ടി വരും.
CATEGORIES News