
മദ്യലഹരിയിൽ വാഹനം ഓടിച്ചു; നടൻ ബൈജുവിനെതിരെ കേസ്
- സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത്തിനാണ് കേസ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച നടൻ ബൈജുവിനെതിരെ കേസ്. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി വെള്ളയമ്പലത്ത് വെച്ചാണ് അപകടം ഉണ്ടായത്. കവടിയാർ ഭാഗത്ത് നിന്നും വന്ന സ്കൂ്കൂട്ടർ യാത്രക്കാരനെയാണ് ബൈജുവിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത്.
സംഭവത്തിൽ ബൈക്ക് യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
CATEGORIES News