
മദ്യ നിരോധന സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം രണ്ടാം വർഷത്തിലേക്ക്
- 2023 ആഗസ്ത് I4 ന് മലപ്പുറം എംഎൽഎ ഉബൈദുള്ളയായിരുന്നു സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്
മലപ്പുറം : മദ്യനിരോധന ജനാധികാരം പുനസ്ഥാപിക്കുക,
എൽപി മുതൽ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ചേർക്കുക എന്നീ ആവശ്യങ്ങളുമായി ആരംഭിച്ച അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹം 345 ദിവസം പിന്നിട്ടു. 2023 ആഗസ്ത് I4 ന് മലപ്പുറം എംഎൽഎ ഉബൈദുള്ളയായിരുന്നു സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്.
സമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ , ജന.സെക്രട്ടറി ഡോ.വിൻസെൻ്റ് മാളിയേക്കൽ -ഇടുക്കി, ട്രഷറർ ഖദീജ നർഗീസ് ടീച്ചർ,
വൈ. പ്രസിഡണ്ട്മാരായ അഡ്വ.സുജാതവർമ മലപ്പുറം, ഫാ.മാത്യൂസ് വട്ടിയാനിക്കൽ, ബി.ആർ.കൈമൾ ആലപ്പുഴ, മദ്യനിരോധന മഹിളാവേദി ജന.സെക്രട്ടറി ഇയ്യച്ചേരി പദ്മിനി ടീച്ചർ,സമിതി ജില്ലാപ്രസിഡണ്ട് മജീദ് മാടമ്പാട്ട്, ജില്ലാ സെക്രട്ടറി കെ.എസ്.വർഗീസ് എന്നീ നേതാക്കളാണ് സത്യാഗ്രഹം നയിക്കുന്നത്.
സത്യാഗ്രഹത്തിൻ്റെ 111, 200, 300 എന്നീ ദിവസങ്ങളിൽ വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്ന 2024 ആഗസ്റ് 14 ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.